മാങ്കുളം

“മൂന്നാർ കണ്ടു മടുത്തവർ മാങ്കുളത്തേക്ക് പോവുക”

മൂന്നാറിലെ തിരക്കുകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുവാൻ കഴിയാത്തവർക്കായി ദൈവത്തിന്റെകൈയൊപ്പ് പതിഞ്ഞ മാങ്കുളം.തണുപ്പിന്റെയും പ്രകൃതി ഭംഗിയുടെയും തൂക്കം നോക്കിയാൽ മൂന്നാറും മാങ്കുളവും ഒപ്പത്തിനൊപ്പം നിൽക്കും.മൂന്നാറിലേതു പോലെ പ്രകൃതി ചൂഷണം നടക്കാത്തതിനാൽ മാങ്കുളത്തിന്റെ അന്തരീക്ഷം അൽപ്പംകൂടി പരിശുദ്ധമാണ്.ആനകൾ എല്ലാ ദിവസവും വെള്ളം കുടിക്കാനിറങ്ങുന്ന കുളവും വെള്ളച്ചാട്ടവും,കാട്ടരുവിയും,മഞ്ഞണിഞ്ഞ മലനിരകളും,ഇളംകാറ്റും….മാങ്കുളത്തിന്റെ വിവരണങ്ങൾ അവസാനിക്കുന്നില്ല അത് അനുഭവിച്ചു തന്നെ അറിയണം…മുളംകമ്പിൽ കോർത്ത ചുട്ട കോഴിയും,ട്രൈബൽ ഭകഷണവും,വനത്തിൽ കൂടെ ഉള്ള ട്രെക്കിങ്ങും,അരുവിയിലെ കുളിയും..തിരക്കുകളിൽനിന്ന് അകന്ന് പ്രകൃതിയിൽ അലിഞ്ഞു ചേരാൻ ഒരു ദിനം ഒരു മാങ്കുളം…..

മാങ്കുളം കാഴ്ചകൾ