അഗസ്ത്യകൂടം

കാടും മേടും കടന്ന് അഗസ്ത്യകൂടത്തിലേക്ക്

അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.അത്യപൂര്‍വ ജൈവവൈവിധ്യങ്ങളുടെ കലവറയായ അഗസ്ത്യവനത്തിലൂടെയുള്ള സാഹസിക യാത്രയും മലകയറ്റവും ഏതൊരു സഞ്ചാരിക്കും ഹരംപകരുന്നതാണ്.മേഘമേലാപ്പിനെ തൊട്ടുരുമ്മുന്ന അഗസ്ത്യകൂടത്തിന്‍റെ ചുറ്റുവട്ടത്ത് പച്ചപ്പരവതാനി വിരിച്ചിട്ടപോലെയുള്ള തമാലവനങ്ങളാണ് അഗസ്ത്യവനം.മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. പേപ്പാറ വന്യജീവി റിസര്‍വില്‍ വരുന്ന അഗസ്ത്യകൂടത്തിലേയ്ക്ക് ബോണക്കാടുവഴിയാണ് യാത്ര അനുവദിക്കുക. രണ്ടുദിവസമാണ് യാത്രയുടെ ദൈര്‍ഘ്യം.പുരാണ കഥാപാത്രമായ അഗസ്ത്യമുനി താമസിച്ചിരുന്ന പ്രദേശമാണ് അഗസ്ത്യവനമെന്ന് വിശ്വസിക്കപ്പെടുന്നു.സഹ്യപര്‍വത നിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് അഗസ്ത്യകൂടം.

ആകര്‍ഷണം

അപൂര്‍വ്വ ചെടികളും ഔഷധ സസ്യങ്ങളും
സാഹസിക മലകയറ്റം

അഗസ്ത്യനെ കീഴടക്കാന്‍

എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ വനം വകുപ്പില്‍ നിന്നും അനുമതി ലഭിക്കും.ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ.

വിമാനത്താവളം – തിരുവനന്തപുരം 69 km
റെയില്‍വേസ്റ്റേഷന്‍- തിരുവനന്തപുരം 61 km