അഞ്ചുരുളി

അഞ്ചുരുളി..ഇയോബിന്‍റെ..പിന്നെ സഞ്ചാരികളുടെ

ഇയോബിന്‍റെ പുസ്തകം എന്ന സിനിമ കണ്ടവര്‍ അതിന്‍റെ ക്ലൈമാക്സ്‌ സീന്‍ മറക്കില്ല,കാരണം അത്ര മനോഹരമായ സ്ഥലമാണ്‌ അതിനുവേണ്ടി തിരഞ്ഞെടുത്തത്.ആ മനോഹരമായ സ്ഥലമാണ്‌ അഞ്ചുരളി.ഇരട്ടയാറ്റില്‍ നിന്നും ഇടുക്കി ഡാമിലെയ്ക്ക് വെള്ളം കൊണ്ടുപോകുന്നതിന് നിര്‍മ്മിച്ച ടണല്‍ ഇന്ന് സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയിരിക്കുന്നു.പച്ച പുല്ലുമേടുകളും പച്ചപ്പാര്‍ന്ന മരങ്ങളും സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍ തന്നെ. ഫിഷിംഗ്,ടണലില്‍ കുടിയുള്ള സഞ്ചാരം എന്നിവ പ്രധാന ആകര്‍ഷണം.

സീസണ്‍- മഴക്കാലം കഴിയുമ്പോള്‍(ആഗസ്റ്റ്‌ – മെയ്‌ )

എങ്ങനെ എത്താം

കട്ടപ്പനയില്‍ നിന്നും 9 കിലോമീറ്റര്‍ മാറി (കട്ടപ്പന-കോട്ടയം റോഡ്‌ )
അടുത്ത വിമാനത്താവളം –നെടുമ്പാശേരി 115 km
അടുത്ത റെയില്‍വേസ്റ്റേഷന്‍ –കോട്ടയം 100 കിലോമീറ്റര്‍,ആലുവ 119 km

അടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കാല്‍വരിമൌണ്ട് (കല്യാണ തണ്ട് )-20 km
രാമക്കല്‍മേട്‌ 23 km
വാഗമണ്‍ 32 km
തേക്കടി 35 km