ഇലവിഴാപൂഞ്ചിറ

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്തോടൊപ്പം പുരാണകഥാപാത്രങ്ങളുടെ ഐതിഹ്യങ്ങള്‍കൊണ്ട് പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. ഇതിന്‍റെ താഴ്‌വാരം പ്രകൃതി സൗന്ദര്യത്തിന്‍റെ കലവറയാണ്.സഹ്യപര്‍വ്വതശിഖരങ്ങളില്‍ ഇലകള്‍വീഴാത്ത പൊന്‍ചിറ,പഞ്ചപാണ്ഡവരുടെ കാല്‍സ്പര്‍ശമേറ്റ് വശ്യമനോഹരമായിരുന്നു കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.ഇതിൻറെ സമീപത്താണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്.തണുത്ത കാറ്റ് ഞങ്ങളെ തഴുകികൊണ്ടിരിന്നു.മലകളുടെ ഉച്ചിയില്‍നിന്നും അരുവികളായീ ചാലുകളായീ താഴെ പുഴയില്‍ പതിച്ചുകൊണ്ടേയിരുന്നു.

എത്തിച്ചേരാനുള്ള വഴി

അടുത്ത വിമാനത്തവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 76 km
റെയില്‍വേ സ്റേഷന്‍- കോട്ടയം 55 km