കുട്ടനാട്

എന്റെ കുട്ടനാട്

ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്ന് കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം.സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.നാല് പ്രധാന നദികളായ പമ്പ,മീനച്ചിലാർ,അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു.നെല്ല്, നേന്ത്രയ്ക്ക, കപ്പ, കാച്ചിൽ എന്നിവയാണ് കുട്ടനാട്ടിലെ പ്രധാന കാർഷിക വിളകൾ .കുട്ടനാട് 31.01.2012നു കാർഷിക പൈതൃകനഗരമായി പ്രഖ്യാപിച്ചു.

എങ്ങനെ എത്താം

അടുത്ത വിമാനത്താവളം – നെടുമ്പാശേരി 85 km
അടുത്ത റെയില്‍വേസ്റ്റേഷന്‍ – ആലപ്പുഴ