മീനുളിയാന്‍പാറ

സഞ്ചാരികളെ മാടിവിളിച്ച് മീനുളിയാന്‍പാറ

തൊടുപുഴയ്ക്കടുത്ത്,വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം.മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത്.കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും സുന്ദര ഗ്രാമങ്ങളില്‍കൂടെയാണ്.പാതകള്‍ക്കു വശങ്ങളിലായീ പാറകെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വഴി.പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്ര.പട്ടയക്കുടി കഴിഞ്ഞു കുറച്ചു മോശം വഴി യുണ്ടെങ്കിലും അല്പം സൂക്ഷിച്ചാല്‍ കാര്‍ ഓടിക്കാം.ഇടുക്കി ജില്ലയിലെ തൊടുപുഴ വണ്ണപ്പുറം വഴിയെത്താം.

എത്തിച്ചേരാനുള്ള വഴി

അടുത്ത വിമാനത്തവളം- നെടുമ്പാശേരി 85 km
റെയില്‍വേ സ്റേഷന്‍- ആലുവ 75 km , തൊടുപുഴ -31 km

സമീപ സ്ഥലങ്ങള്‍

ഇടുക്കി ജലാശയം
മലങ്കര ഡാം
തൊമ്മന്‍കുത്ത്