മേഘമല

മൂന്നാറിനെ തോൽപ്പിക്കുന്ന അഴകുള്ള തമിഴത്തി…

വീതി കുറഞ്ഞ മലമ്പാത,പൊട്ടിപൊളിഞ്ഞ റോഡ്.പതിനെട്ടു ഹെയര്‍പിന്‍ വളവുകള്‍.അതെ സ്വര്‍ഗത്തിലേയ്ക്ക് അത്ര പെട്ടെന്ന് എത്താന്‍ പറ്റില്ലല്ലോ,മൂന്നാറിലെ പോലെ കുളിരില്‍ മുങ്ങിയ കുന്നുകള്‍. കൊടിയ വേനലിലും കുളിരിളം കാറ്റ് തേയിലത്തോട്ടങ്ങളുടെ ഹരിതമലകള്‍ക്കു മീതെ മേഘം കൂടുകൂട്ടുന്ന സുന്ദരനിമിഷങ്ങള്‍ക്ക് സാക്ഷിയാവാം.പച്ചപ്പ് കൈക്കുടന്നയിലേന്തിയ നീലജലാശയത്തില്‍ മുഖം നോക്കാനെത്തുന്ന മഞ്ഞുമേഘങ്ങളുടെ സൗന്ദര്യം നുകരാം,വെറുതെ നടക്കാം.ചെറിയ വെള്ളച്ചാട്ടങ്ങളില്‍ കുളിക്കാം,ആനക്കൂട്ടത്തേയോ കാട്ടുപോത്തില്‍ കൂട്ടത്തേയോ കാണാം.പക്ഷികളുടെ പാട്ടും ശലഭങ്ങളുടെ നൃത്തവും അപൂര്‍വ്വയിനം പൂക്കളുടെ നിറവും മണവുമറിയാം.തേയിലത്തോട്ടത്തിനു നടുവിലെ ജലാശയം. പ്രഭാതത്തില്‍ മഞ്ഞിന്‍കണങ്ങളിലൂടെ അരിച്ചിറങ്ങുന്ന കിരണാവലികള്‍.ശാന്തമായി കിടക്കുന്ന ജലപ്പരപ്പില്‍ നിന്ന് പുകയായി പൊങ്ങുന്ന മഞ്ഞലകള്‍.ഉച്ചയാവുമ്പോള്‍ തടാകത്തില്‍ തേയിലമലകള്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ കുഞ്ഞലകള്‍.മണ്ണില്‍ മലനിരകളുടെ നിമ്‌നോന്നതങ്ങള്‍ മേഘരൂപങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ വിണ്ണില്‍ മുകിലുകള്‍ മാമലകള്‍ തീര്‍ക്കുന്നു.മലകള്‍ക്ക് മേലെ മേഘങ്ങള്‍ കൂടുകൂട്ടുന്ന കാഴ്ചയുടെ അപൂര്‍വ വിരുന്നൊരുക്കുന്ന മേഘമല.പറയാന്‍ തുടങ്ങിയാല്‍ തിരില്ല മേഘ മല വിശേഷങ്ങള്‍ ഒരിക്കെല്‍ എങ്കിലും എത്തുക ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍.അതെ മേഘമല നിങ്ങളെ കാത്തിരിക്കുന്നു.സമുദ്ര നിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടവനനിരയില്‍.താമസ സ്വൌകര്യം വളരെ കുറവാണ് പഞ്ചായത്തിന്റെ ഒരു റസ്റ്റ്‌ ഹൌസ് മാത്രമാണുള്ളത്.പോകുന്ന വഴിയും കാഴ്ചകള്‍ക്ക് പഞ്ഞമില്ല ഏതു കാലത്തും മുന്തിരി കായ്ക്കുന്ന തോട്ടങ്ങള്‍, പൂക്കളുടെ പറുദീസ,വിവിധ ഇനം കാര്‍ഷിക വിളകള്‍.

എങ്ങനെ എത്താം

കുമിളി(തേക്കടി ) -കമ്പം -ചിന്നമന്നുര്‍ -മേഘമല 64 കിലോമീറ്റര്‍ NH 183
സമീപ വിമാനത്താവളം – മധുര 125 kms
സമീപ റെയില്‍വെസ്റ്റേഷനുകള്‍ – മധുര 125 kms