പക്ഷി പാതാളം

പക്ഷികള്‍ക്ക് പാതാളമോ…അതും ആകാശത്തിനു ചുവട്ടില്‍…

ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ കന്യാവനങ്ങൾക്കു നടുവിലുള്ള ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി.നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും കടവാതിലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു.പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപ്പക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം.സമു­ദ്ര­നി­ര­പ്പില്‍­നി­ന്ന് 1740 മീ­റ്റര്‍ ഉയ­ര­ത്തില്‍ പക്ഷികള്‍ക്ക് സ്വന്തമായുള്ള ഈ പാതാളം ,പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്ത വയനാട്ടിന്റെ മാത്രം വിസ്മയമാണ്.പ്രാചീനകാലത്ത് ഋഷിമാർ താമസിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന ഗുഹകളാണ് ഇന്ന് പക്ഷിപാതാളം എന്നറിയപ്പെടുന്നത്.ഭീമാകാരമായ പാറയടുക്കുകൾക്കിടയിൽ പ്രകൃതിദത്തമായി രൂപപ്പെട്ട ഈ ഗുഹകൾ പിന്നീട് വന്യജീവികൾ താവളമാക്കി. അനേകതരം പക്ഷികളുടെയും വവ്വാലുകളുടെയും സങ്കേതമാണ് ഇപ്പോഴും.പക്ഷിനിരീക്ഷകർക്കും സാഹസിക ടൂറിസ്റ്റുകൾക്കും പക്ഷിപാതാളത്തിലെക്കുള്ള യാത്ര അപൂർവ്വാനുഭവം തരുന്നു.പച്ചപുതച്ച ബ്രഹ്മഗിരിയുടെ നെറുകയിലുടെ കാട്ടാനകളുടെ വിഹാരകേന്ദ്രമായ കര്‍ണാടകവനത്തിലൂടെ സഞ്ചരിച്ച് ഗരുഡപ്പാറയിലെത്താം. നൂറടിയോളം ഉയരമുള്ള പാറയുടെ ചെരുവിലാണ് പക്ഷിപാതാളം.സദാസമയവും വീശിയടിക്കുന്ന കാറ്റിന്റെ തലോടലില്‍ മനം മയങ്ങുന്ന യാത്രികര്‍ക്ക് ക്ഷീണമകറ്റാന്‍ കാട്ടരുവികളിലെ തെളിനീരും യഥേഷ്ടമുണ്ട്.

തിരുനെല്ലിയിലെത്താന്‍

യാത്രയ്ക്ക് വനം വകുപ്പിന്‍റെ അനുമതി ആവശ്യമാണ്. പത്തുപേരടങ്ങുന്ന സംഘത്തിന് ഡി.റ്റി.പി.സിയുടെ പാക്കേജ് ടൂര്‍ ഉണ്ട്. മഴക്കാലത്ത് പക്ഷിപാതാളയാത്ര സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ല. ഫോണ്‍: ഡി.എഫ്.ഒ, നോര്‍ത്ത് വയനാട്, മാനന്തവാടി-04935 240233 ഡി.റ്റി.പി.സി, കല്‍പ്പറ്റ-04936 202134, 221105.

എത്തിച്ചേരാനുള്ള വഴി

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്നും- 32km
കല്പറ്റയില്‍ നിന്നും – 95 കി.മി
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ – കോഴിക്കോട് ദൂരം 138km
അടുത്തുള്ള വിമാനത്താവളം-കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളം 168 km

ബംഗളൂരുവില്‍ നിന്ന് വരുന്നവര്‍
നാഗര്‍ഹോള-കുട്ട- തെറ്റ്റോഡ്-തിരുനെല്ലി റോഡ് വഴി വരാം ദൂരം 270km

ആകര്‍ഷണം

പ്രാചീന ഗുഹകള്‍
വിവിധ തരത്തിലുള്ള പക്ഷികള്‍
സാഹസിക വന യാത്ര
നിബിഢവനങ്ങള്‍ ചോലവനങ്ങള്‍ പുല്‍മേടുകള്‍
ബ്രഹ്മ ഗിരി
വാച്ച് ടവര്‍

താമസം

ബ്രഹ്മഗിരിയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു ദിവസം തിരുനെല്ലിയില്‍ തങ്ങണമെങ്കില്‍ ദേവസ്വം ഗസ്റ്റ്ഹൗസ് ഉണ്ട് ഫോണ്‍-04935 210055, വനം വകുപ്പിന്‍റെ ഡോര്‍മിറ്ററിയും ലഭ്യമാണ് ഫോണ്‍ -04935 240233

സമീപസ്ഥലങ്ങള്‍

പൂ­ക്കോ­ട് തടാ­കം കല്‍­പ്പ­റ്റ­യില്‍­നി­ന്ന് 13 കി­ലോ­മീ­റ്റര്‍ മാ­റി­യാ­ണ് ഉള്ള­ത്. കബ­നീ നദി­യു­ടെ തീ­ര­ത്തു­ള്ള കു­റു­വാ­ദ്വീ­പ് അതി­മ­നോ­ഹ­ര­മായ കാ­ഴ്ച­യാ­ണ്. 950 ഏക്കര്‍ സ്ഥ­ല­ത്താ­ണ് കു­റു­വാ­ദ്വീ­പ് സ്ഥി­തി­ചെ­യ്യു­ന്ന­ത്. കു­റു­വാ­ദ്വീ­പി­ലേ­ക്ക് മാ­ന­ന്ത­വാ­ടി­യില്‍­നി­ന്ന് 17 കി­ലോ­മീ­റ്റ­റു­ണ്ട്. ചെ­മ്പ്ര മല­യി­ലേ­ക്ക് കല്‍­പ്പ­റ്റ­യില്‍­നി­ന്ന് 14 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട്.