പറമ്പിക്കുളം

പറമ്പിക്കുളത് പോയി തേക്ക് മുത്തശ്ശിയെ കണ്ടാലോ …??

പാലക്കാടന്‍ കാറ്റിന് പോലും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല സഞ്ചാരികളുടെ പറമ്പിക്കുളം യാത്രയെ.സാധാരണ സഞ്ചാരികള്‍ക്കും ഹണി മൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എന്ന് വേണ്ട യാത്രയെ ഇഷ്ടപെടാത്തവര്‍ പോലും പറമ്പിക്കുളം എത്തിയാല്‍ മതി മറക്കും.കടുവാ സങ്കേതം എന്നതിലുപരി ആനകളുടെ താവളം,കാട്ടുപോത്ത്,മ്ലാവ്,വരയാട്,മുതല എന്നിവയും ചുരുക്കം,പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്.വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളുടെ വാസസ്ഥലമാണ് ഇവിടം.മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം.ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്.പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്.പറമ്പികുളത്ത് എത്തിയാല്‍,ലോകത്തിലെ തന്നെ വലിയതും 450 വര്ഷപത്തിലധികം പ്രായമുള്ളതുമായ തേക്ക് മുത്തശ്ശിയെ കാണാതെ മടങ്ങിയാല്‍ അതൊരു നഷ്ടം തന്നെയാണ്.

എങ്ങനെ എത്താം

റോഡ് മാർഗ്ഗം- പൊള്ളാച്ചി 38 km,പാലക്കാട് 90 km,കോയമ്പത്തൂർ 84 km.
റെയില്‍വേ സ്റ്റേഷന്‍ – പാലക്കാട് 100 km
എയര്‍പോര്‍ട്ട് – കോയമ്പത്തൂർ 84 km

ആകര്‍ഷണങ്ങള്‍

കന്നിമാറ തേക്ക് (48.5 മീറ്റര്‍ ഉയരവും 6.57 മീറ്റര്‍ ചുറ്റളവും)
വനത്തില്‍കുടിയുള്ള സഞ്ചാരം
ബാംബൂ റാഫ്റ്റിങ്ങാണ്
ട്രൈബല്‍ സിംഫണി
നെല്ലിയാമ്പതി 75 km
പറമ്പിക്കുളം ഡാം
പാലക്കാട് കോട്ട
തൂനകടവ് ഡാം
അട്ടപ്പാടി 38 km
മലമ്പുഴ 10 km
ബോട്ടിംഗ്