പരുന്തുംപാറ

പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന്. ഇടക്ക് കാഴ്ചകളെ മറക്കുന്ന കോടമഞ്ഞ്‌ വാത്സല്യത്തോടെ ശരീരത്തെ തഴുകി കടന്നുപോകും. ആത്മഹത്യാമുനമ്പില്‍ നിന്നുയര്‍ന്നുവരുന്ന കോടയുടെ സുഖം എത്ര മനോഹരം തടിച്ച ചക്രവർത്തിയേയും മെലിഞ്ഞ ഭിക്ഷക്കാരനേയും അനായാസം ചുമക്കാന്‍ കഴിയുന്ന മരണം മാടിവിളിക്കുന്ന അഗാധമായ കൊക്കകളാണ് ഇവിടെയുള്ളത്. ഉയര്‍ന്നു താഴ്ന്നുപോകുന്ന മലനിരകള്‍.പരുന്തുകള്‍ വട്ടം ഇട്ടു പറക്കുന്നത് കൊണ്ടാകാം ഇ പേര് തന്നെ വീണത്‌.ദൂരെ കാഴ്ചയായി ശബരിമല വനവും പോകുന്ന വഴി പീരുമേടിന്റെ മനോഹര കാഴ്ച ആയ പച്ച പട്ടു വിരിച്ച തേയില തോട്ടങ്ങളും ആരുടെയും മനം കുളിര്‍ക്കും നിരപ്പാര്‍ന്ന പാറകള്‍ മൊട്ടകുന്നുകള്‍ അങ്ങനെ പോകുന്നു കാഴ്ചയുടെ പൂരം.

എങ്ങനെ പരുന്തും പാറയില്‍ എത്താം

കൊച്ചി- ഇരാറ്റുപെട്ട -വാഗമണ്‍ -പാമ്പനാര്‍ -പരുന്തുമ്പാറ
കോട്ടയം മുണ്ടകയം -കുട്ടിക്കാനം -പീരുമേട് -പരുന്തുമ്പാറ

അടുത്ത റെയില്‍വേ സ്റേഷന്‍- കോട്ടയം 70 km
വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 120 km

സമീപ സ്ഥലങ്ങള്‍

തേക്കടി -35 km
വാഗമണ്‍ -17 km
പീര്‍മേട്‌ -10 km
ഗവി -40 km