സത്രം

ഇടുക്കി ജില്ലയിലെ തേക്കടിക്ക് സമീപമുള്ള ഫോറസ്‌റ്റ് ബോർഡറാണ് സത്രം.മിക്ക സമയത്തും കോടമഞ്ഞാൽ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥാലമാണിത്.വന്യ മൃഗങ്ങളെ അടുത്ത് കാണാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ടു വീലർ വരുന്നതാണ് കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്. അങ്ങേയറ്റം നല്ലൊരു ഓഫ് റോഡ് ഫീൽ ഉറപ്പായും അത് തരും.ഇനി ഫാമിലി ആയി കാറിലാണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ് സർവീസ് ഉണ്ട്.1.30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക് തെരഞ്ഞെടുക്കാം.തുക 1500 മുതൽ 4000 വരെ.