സൈലന്റ്‌വാലി ദേശീയോദ്യാനം

കേരളത്തിന്റെ സ്വന്തം സൈലന്റ് വാലി

പേര് കേൾക്കുന്നതുപോലെ ചെല്ലുമ്പോഴും തീർത്തും നിശബ്തം,പേര് കിട്ടാൻ കാരണം ചീവീടുകൾ ഇല്ല എന്നതാണ്.1984 ൽ 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉള്ള സൈലന്റ് വാലി ദേശിയോദ്യാനം നിലവിൽ വന്നു.പാലക്കാട്‌ ജില്ലാ ആസ്ഥാനത്തു നിന്നും 40 കിലോമീറ്റർ വടക്കു പടിഞ്ഞാറുള്ള മണ്ണാർകാട് പട്ടണമാണ് സൈലന്റ് വാലി ദേശിയദ്യാനത്തിന്റെ ആസ്ഥാനം,സന്ദർശന സൗകര്യം മുൻകൂർ അനുമതിയോടുകൂടി എല്ലാ ദിവസവും കാലത്ത് 8 മണിമുതൽ 1 മണിവരെ ദേശിയോദ്യാനത്തിൽ സന്ദർശകർക്ക് കടന്നുവരാം.കാട്ടുതി ഉണ്ടാകാൻ സാധ്യതയുളള മാസങ്ങളിൽ സന്ദർശനം നിരോധിക്കാറുണ്ട്.സസ്യഭുക്കുകളുടെ കൂട്ടത്തിൽ ആനയും കാട്ടുപോത്തും മ്ലാവും പന്നിയും,മരത്തലപുകളിൽ മാത്രം ജീവിക്കുന്ന പറക്കുന്ന പലയിനം വാവലുകളും മുള്ളൻ പന്നിയും മുയലും,ഈ കാടുകളുടെ വന്യജീവി വൈവിധ്യത്തിന്റെ ഭാഗമാണ്.ഇവിടുത്തെ രണ്ടു വനം റേഞ്ച്കളുടെ ഓഫീസുകൾ മണ്ണാർകാടുനിന്നും അട്ടപാടിക്കുള്ള റോഡിൽ 20 കിലോമീറ്റർ അകലയൂള്ള മുക്കാലി എന്ന സ്ഥലത്താണ്‌.മുക്കാലിയിൽ നിന്ന് 24 കിലോമീറ്റർ അകലെ ദേശിയോദ്യാനത്തിന്റെ കാതൽ പ്രദേശത്തു വരുന്ന സൈരന്തിരി വരെ റോഡ്‌ ഉണ്ട്.ഏതു വഴി വന്നാലും മണ്ണാർകാട് എത്തിയെ സൈലന്റ് വാലിക്ക് പോവാൻ പറ്റു.മണ്ണാർകാട് നിന്ന് അഗളിക്കുള്ള ആനക്കട്ടി റോഡിലുടെ 18 കിലോമീറ്റർ സഞ്ചരിച്ച് മുക്കാലിയിൽ എത്തണം.അവിടെയാണ് പ്രവേശന കവാടം.ടിക്കറ്റ്‌ എടുക്കേണ്ടതെല്ലാം ഇവിടെ തന്നെ.അവിടെ നിന്ന് അങ്ങോട്ട് വനം വകുപ്പിന്റെ പ്രത്യേക വണ്ടിയിലാണ്‌ നമ്മെ കൊണ്ടു പോവുക.

നാടൻകുരങ്ങ്,കടുവ,പുള്ളിപുലി,വരയാട്,പുള്ളിവെരുക്,കാട്ടാട്‌,തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും 25 ഇനം തവളകളും 100-ലധികം ചിത്ര ശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.

എങ്ങനെ എത്തി ചേരാം

റെയിൽവെ മാർഗ്ഗം- പാലക്കാട് 55km , ഷൊർണ്ണൂർ 75km ,കോയമ്പത്തൂർ 65km
വിമാനത്താവളം- നെടുമ്പാശ്ശേരി 155km ,കോയമ്പത്തൂർ 74km ,കോഴിക്കോട് 94km
റോഡ്‌ മാർഗ്ഗം- പാലക്കാട്‌ 60km ,കോയമ്പത്തൂർ 65km,മണ്ണാർകാട് 20km