താമരശ്ശേരി ചുരം

താമരശ്ശേരി ചുരം/വയനാട് ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ്‌ താമരശ്ശേരി ചുരം(വയനാട് ചുരം).(11°29′54″N 76°1′20″E) ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ ഒമ്പത് ഹെയർപിൻ വളവുകൾ ഉണ്ട്.ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ മുകളിൽ എത്തും.പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 56 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോഴിക്കോട് 30 km