വർക്കല ബീച്ച്

വർക്കല ബീച്ച് അഥവാ പാപനാശം ബീച്ച്

വര്‍ക്കല ബീച്ച് തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല.രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്.ആത്മീയ പ്രസക്്തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്ക്ക് തൊട്ടടുത്താണ്.സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകള്‍ വര്‍ക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു.ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.അതിനാല്‍ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.ബീച്ചിന് സംരക്ഷണം നല്‍കുന്ന കുന്നിന്‍ മുകളിലാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം,രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്.സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്.ഷോപ്പിംങ് വേണ്ടവര്‍ക്ക് അതുമാവാം.കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുന്നിന്‍ചെരുവിനെ നോര്‍ത്ത് ക്ലിഫെന്നും സൌത്ത് ക്ലിഫെന്നും വേര്‍തിരിച്ചിട്ടുണ്ട്.ബീച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.

ആകര്‍ഷണങ്ങള്‍

രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം.
ശിവഗിരിമഠം
നീരുറവകള്‍
ബീച്ച്

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 57km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- വര്‍ക്കല 3 km