വേമ്പനാട്ട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും കൂടിയ വീതി.അച്ചൻകോവിലാർ, മണിമലയാർ,മീനച്ചിലാർ,മൂവാറ്റുപുഴയാർ,പമ്പാനദി,പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു.പാതിരാമണൽ,പള്ളിപ്പുറം,പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്.വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത്.മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്.വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക.ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം-
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 63 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോട്ടയം 13 km