അറബികടലിന്റെ റാണി
കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി.പക്ഷെ നടന്നു തന്നെ അറിയണം ഫോർട്ട് കൊച്ചിയെ ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം.നിങ്ങള്‍ക്ക് ഭൂത കാലത്തിന്റെ ഗന്ധം ശ്വസിക്കാന്‍ കഴിവുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളിലൂടെ നടക്കാതിരിക്കാനാവില്ല.കണ്ണില്‍ പതിയുന്ന മനോഹര ദൃശ്യങ്ങള്‍ സാന്റാക്രൂസ് ബസിലിക്ക,വാസ്കോ ഡ ഗാമയെ അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി,ഡച്ച് സെമിത്തേരി, ചീനവലകൾ,ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ,ഇമ്മാനുവല്‍ കോട്ട,കൊളോണിയല്‍ കാലത്തിന്റെ സമൂര്‍ത്ത പ്രതീകമായി താക്കൂര്‍ ഹൗസ്,1695-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആണിത് നിര്‍മ്മിച്ച ഡേവിഡ് ഹാള്‍,പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും സൈനിക പരേഡുകള്‍ നടത്തിയ പരേഡ് ഗ്രൗണ്ട്,കടലിനടുത്തായി കൊച്ചിന്‍ ക്ലബ് കാണാം.നല്ല ഒരു ലൈബ്രറിയും ചുറ്റും പൂന്തോട്ടവുമുള്ള ക്ലബ് കൗതുകകരമാണ്.ഉല്ലാസപ്രിയര്‍ക്ക് വന്നിരിക്കാവുന്ന ലോഫേഴ്‌സ് കോര്‍ണര്‍.നടന്നു കാണുവാന്‍ ആസ്വദിക്കുവാന്‍ മനസുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിയിലെ കാഴ്ചകള്‍ അവസാനിക്കുന്നില്ല.
എങ്ങനെ എത്താം
മെയിന്‍ ബോട്ട് ജെട്ടിയില്‍ നിന്നും എപ്പോഴും ബോട്ട് സര്‍വിസ് ലഭ്യമാണ്
കുടാതെ എറണാകുളത്തു നിന്നും ബസ് സര്‍വീസ് ഉണ്ട്.
റെയില്‍വേ സ്റേഷന്‍ –എറണാകുളം
വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 30 km