മുന്നാര്‍ മലനിരകളില്‍ അധികം ആരും അറിയാത്ത സ്ഥലം.പണ്ട് പ്രളയ കാലത്തിനു മുന്‍പ് തേയിലയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും താഴ്വാരത്തില്‍ എത്തിക്കുവാന്‍ ബ്രിട്ടീഷ്കാര്‍ നിര്‍മ്മിച്ച റോപ് വേ ഇതിനു സമീപം ആയിരുന്നു.മുന്നാര്‍ എങ്കിലും കൊളുക്ക് മല തമിഴ് അധികാര പരിധിയില്‍ ആണ്.മുകളില്‍ നിന്നും നോക്കിയാല്‍ തമിഴ് നാടിന്‍റെ കാഴ്ചകള്‍,ബ്രിട്ടിഷ്കാര്‍ സ്ഥാപിച്ച ഫാക്ടറി കാണാം.ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ ഉള്ള ഓര്‍ഗാനിക് തേയില തോട്ടമാണ് ഇവിടെ ഉള്ളത്,ഇത് തന്നെയാണ് കൊളുക്ക് മല ഉയരത്തില്‍ നില്‍ക്കുന്നതിനു കാരണം.തണുപ്പിന്‍റെ കാര്യത്തില്‍ മുന്നാര്‍ മാറിനില്‍ക്കും.മുന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ മാറി അപ്പര്‍ സുര്യ നെല്ലിയില്‍ നിന്നും ജീപ്പില്‍ കയറി ആകാശത്തേയ്ക്ക് പോകുന്നു എന്ന പ്രതിതിയില്‍ സാഹസിക യാത്ര തന്നെ നടത്തി മലയില്‍ എത്താം.ഓര്‍ഗാനിക് തേയില ഇവിടെ ലഭിക്കും.മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ.
എത്തിച്ചേരാൻ
മൂന്നാറിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ കൊളുക്ക് മല എത്താം.
അടുത്ത വിമാനത്തവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 133 km
റെയില്‍വേ സ്റേഷന്‍-ആലുവ 137 km
സമീപ സ്ഥലങ്ങള്‍
ദേവികുളം
തേക്കടി
ഇടുക്കി
മൂന്നാർ
തേനി