തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത് . കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും സുന്ദര ഗ്രാമങ്ങളില്‍കൂടെ യാണ് . പാതകള്‍ക്കു വശങ്ങളിലായീ പാറകെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വഴി.പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്ര.മഹാഭാരത കഥയുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങളും പഴമക്കാര്‍ പറയുന്നു. പഞ്ചപാണ്ഡവന്മാര്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നും പാറയില്‍ വന്നിരുന്നുവെന്നും സമീപത്തെ കുളത്തിനിന്ന് മത്സ്യംപിടിച്ച് പാറയില്‍ ഉണക്കിയെന്നുമാണ് കഥ. വലയുടെ അടയാളം പോലെ തോന്നിക്കുന്ന ഒരു പ്രദേശവും ഇവിടെയുണ്ട്.വലചിക്കാന്‍ പാറ’ എന്നാണ് ഇവിടം ഇപ്പോഴും അറിയപ്പെടുന്നത്.ഇടുക്കി ജില്ലയിലെ തൊടുപുഴ വണ്ണപ്പുറം വഴിയെത്താം.
എത്തിച്ചേരാനുള്ള വഴി
അടുത്ത വിമാനത്തവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 km
റെയില്‍വേ സ്റേഷന്‍- ആലുവ 75 km , തൊടുപുഴ -31 km
സമീപ സ്ഥലങ്ങള്‍
ഇടുക്കി ജലാശയം
മലങ്കര ഡാം
തൊമ്മന്‍കുത്ത്