കോടമഞ്ഞിൽ പച്ചപ്പ് അണിഞ്ഞ വാഗമണ്‍.വാഗമണ്ണിലെ പ്രത്യേകത പച്ചപ്പുനിറഞ്ഞ കുന്നുകൾ തന്നെ.ഒരു പച്ച കുന്നിൽ നിന്നും ഇറങ്ങിയാൽ അടുത്ത പച്ചക്കുന്നിലേക്ക് ഉള്ള കയറ്റം,പച്ച പരവതാനി വിരിച്ചു സഞ്ചാരികളെ സ്വീകരിക്കുന്ന മൊട്ടകുന്നുകള്‍.സാഹസിക യാത്രക്കാര്‍ക്കു ഇവിടുത്തെ ചെങ്കുത്തായ മലനിരകളോടും പാറകെട്ടുകളോടും എങ്ങനെ പ്രണയം തോന്നാതിരിക്കും.വിഷമയം ഇല്ലാതെ ഒന്ന് ശ്വസിക്കുവാന്‍,പൈന്‍ മരങ്ങള്‍ക്കിടയില്‍ ഒന്ന് ഓടിതിമിര്‍ക്കുവാന്‍,കുന്നിന്‍ മുകളില്‍ ഇരുന്നു കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പ്രകൃതിയുടെ കാന്‍വാസില്‍ ചിത്രം ഒന്ന് വരയ്ക്കുവാന്‍ മനോഹര കാവ്യത്തില്‍ കയ്യൊപ്പിടാന്‍.വാഗമണ്‍ നിങ്ങളെ മാടി വിളിക്കുന്നു.തങ്ങൾപാറ(മുസ്ലിം) മുരുകൻ മല (ഹൈന്ദവ) കുരിശുമല ആശ്രമം (ക്രൈസ്തവ) തുടങ്ങിയ ആരാധനായലങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല,തീർഥാടകര്‍ക്കും സ്വാഗതമോതുന്നു.
കാഴ്ചകൾ- മൊട്ടക്കുന്നുകൾ,പുൽമേടുകൾ,തടാകം,തേയില തോട്ടങ്ങൾ,പൈൻ ഫോറെസ്റ്റ,സാഹസിക ഡ്രൈവിംഗ്,പാരഗ്ലൈടിംഗ്,ജീപ്പ് റൈസിംഗ് (സീസണല്‍).
മൊട്ടകുന്നുകള്‍ എങ്ങനെ കീഴടക്കാം
പാല- ഈരാറ്റുപേട്ട, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്നും ബസ് സർവീസുകൾ ധാരാളം ഉണ്ട് .
കൊച്ചിന്‍ -പാല -ഈരാറ്റുപേട്ട-വാഗമണ്‍
കട്ടപ്പന -ഏലപ്പാറ -വാഗമണ്‍
തേക്കടി -കുട്ടികാനം -വാഗമണ്‍
റെയില്‍വേ സ്റേഷന്‍- കോട്ടയം 62km, എറണാകുളം 105 km
അടുത്ത വിമാനത്തവളം- നെടുമ്പാശ്ശേരി 95 km