പണിയേലി പോരു

തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവിൽ സൗന്ദര്യം ആസ്വദിച്ച്,പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കില് പണിയേലി പോരു നിങ്ങളെ കാത്തിരിക്കുന്നു. എറണാകുളം ജില്ലയിലെ പെരുംപാവൂരിനടുത്താണ് പാണിയേലി പോരു സ്ഥിതി ചെയ്യുന്നത്.(ഇതിനു പത്തുകിലോമീറ്റര് അടുത്താണ്പ്രശസ്തമായ കോടനാട് ആന വളര്ത്തല് കേന്ദ്രം).നദീതടത്തിന്റെ സ്വാഭാവിക സസ്യജാലങ്ങളും സ്ഫടിക ജല ധാരയും മനസില് കുളിര് നിറയ്ക്കും എന്നതില് സംശയം വേണ്ട.എൻട്രൻസ് ഗേറ്റിൽ നിന്ന് ഉള്ളിലേക്ക് നടന്നാൽ വെള്ളച്ചാട്ടത്തിൽ എത്താം.കല്ലുപതിച്ച നാട്ടുവഴിയിലൂടെ പ്രകൃതിയുടെ മുഴുവൻ ഭംഗിയും ആസ്വദിച്ചു നടക്കുമ്പോള് പക്ഷികളുടെ ചിലമ്പലും കാനന കാഴ്ച്ചകളും,അവിടിവിടങ്ങളിലായി ചെറിയ നീർച്ചാലുകളും പച്ച കംബളം പുതച്ച വൃക്ഷ ലതാതികളും എ സി യുടെ കുളിര്മപോലെയുള്ള അന്തരിക്ഷവും നിങ്ങളെ മറ്റൊരുലോകത്തില് എത്തിക്കും.ഇടമലയാര് വനത്തിലെയ്ക്കുള്ള വാതായനം കുടിയാണ് പണിയേലി പോര്.തിരക്ക് പിടിച്ചുള്ള നമ്മുടെ യാത്രയില് ഒരു ഇടവേളയ്ക്കു പറ്റിയ മനോഹര സ്ഥലമാണ് പണിയേലി പോരു. നവംബര് പകുതി മുതല് മെയ് വരയാണ് സന്ദര്ശിക്കുവാന് പറ്റിയ സമയം.

പ്രേവേശനം: രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.