കൊച്ചിയിൽ ചൂളം വിളിച്ച് പൈതൃക തീവണ്ടി
ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആർ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിനു ആവേശകരമായ സ്വീകരണം.ടിക്കറ്റ് നിരക്ക് മുതിർന്നിവർക്കു 500 രൂപയും കുട്ടികൾക്കു 300 രൂപയുമായിരുന്നെങ്കിലും 163 വർഷം പഴക്കമുളള ആവി എഞ്ചിനിൽ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നിൽ അതൊന്നും തടസമായില്ല,പലരും മുത്തച്്ഛൻ എഞ്ചിനൊപ്പം സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി.വിനോദസഞ്ചാരികൾ ഏറെയെത്തുന്ന കൊച്ചിക്കു ടൂറിസം രംഗത്തു പൈതൃക ട്രെയിൻ സർവീസ് ഏറെ ഗുണം ചെയ്യുമെന്നത് ഉറപ്പ്.1855ൽ ഇംഗ്ലണ്ടിലെ കിറ്റ്സൺ തോംസൺ ആൻഡ് ഹെവിറ്റ്സൺ എന്ന കമ്പനി നിർമിച്ച ആവി എഞ്ചിൻ കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്. 55 വർഷത്തോളം സർവീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.പിന്നീടാണു പെരമ്പൂർ ലോക്കോവർക്സിൽ കൊണ്ടു വന്നു പ്രവർത്തനക്ഷമമാക്കിയത്.
പൈതൃക യാത്രയ്ക്കുളള ടിക്കറ്റുകൾ എറണാകുളം സൗത്തിലെ റിസർവേഷൻ ഒാഫിസിൽ 24 മണിക്കൂറും ലഭ്യമാണ്.
നമ്പർ: 94470 57875
കടപ്പാട് : മലയാള മനോരമ