ഗുരുവായൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു നഗരസഭയും തീർത്ഥാടനത്തിനു പേരുകേട്ട പട്ടണവുമാണ്‌ ഗുരുവായൂർ. ഇത് തൃശ്ശൂർ നഗരത്തിനു 28 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം.കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ വൃശ്ചികമാസത്തിൽ വെളുത്ത ഏകാദശി വ്രതം, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, മേടമാസത്തിൽ വിഷു എന്നിവയും വിശേഷമാണ്.

എങ്ങനെ എത്താം

എയര്‍പോര്‍ട്ട്-
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 80 km
റെയില്‍വേ സ്റ്റേഷന്‍- തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്‍