കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് നേപ്പിയർ മ്യൂസിയം855 ല്‍ പണി ആരംഭിച്ച നേപ്പിയര്‍ മ്യൂസിയം 1880 ലാണ് പണിപൂര്‍ത്തിയായത്.മദിരാശി ഗവര്‍ണറായിരുന്ന ലോര്‍ഡ് നേപ്പിയറിന്റെ പേരാണ് ഈ മ്യൂസിയത്തിന് നല്‍കിയിരിക്കുന്നത്.റോബര്‍ട്ട് കിഷല്‍മന്ദാണ് നേപ്പിയര്‍ മ്യൂസിയത്തിന്റെ ശില്‍പി എന്ന് അറിയപ്പെടുന്നത്.നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്ന പേരിലും നേപ്പിയര്‍ മ്യൂസിയം അറിയപ്പെടുന്നു.ഇംഗ്ലീഷ്,മുഗള്‍,ചൈനീസ് വാസ്തുവിദ്യകളോടൊപ്പം കേരള ശൈലി കൂടി ചേര്‍ന്നാണ് നേപ്പിയര്‍ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്.ഇതിന്റെ പരിസരത്ത് തന്നെയാണ് തിരുവനന്തപുരം മൃഗശാലയും സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ പുരാതന മൃഗശാലകളിൽ ഒന്നാണ് ഇത്.1857 ൽ സ്ഥാപിതമായ ഇത് ഏകദേശം 55 ഏക്കർ (2,20,000 m2) വിസ്തീർണ്ണത്തിൽ പരന്നുകിടക്കുന്നു.തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഈ മ്യൂസിയവും മൃഗശാലയും.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 6km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- തിരുവനന്തപുരം 2 km