ആലപ്പുഴ ബീച്ച്

കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്.ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം.ഒരു പ്രമുഖ പിക്‌നിക് കേന്ദ്രമാണ് ആലപ്പുഴ.137 വര്‍ഷം പഴക്കമുള്ള പുരാതനമായ ഒരു കടല്‍പാലം ബീച്ചിലുണ്ട്.സമീപമുള്ള വിജയ ബീച്ച് പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകരും. ബീച്ചിലെ പഴക്കം ചെന്ന ലൈറ്റ് ഹൗസും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകള‌െ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാകുന്നു.കാറ്റിന്റ ദിശയിൽ മൂക്കിലേക്ക് ബജ്ജിയുടെയും ചന മസാലയുടെയും ഗന്ധം തുളച്ചുക്കയറും.കുപ്പി ഭരണികളിൽ തിങ്ങിനിറച്ചിരിക്കുന്ന ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും എന്നു വേണ്ട സകലതും രുചിയിലൂടെ അമ്പരപ്പിക്കുന്നു. കായലോര യാത്രയിലൂടെയും ബീച്ച് സൗന്ദര്യം ആസ്വദിക്കാം.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- ആലപ്പുഴ 5 km