കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല,(നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്.ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം.ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം.മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്.ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്.ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.മലമുകളിലേക്ക് 1 കിലോമീറ്ററോളം ടാർ ഇട്ട റോഡാണ്.മലമുകളിലെ 1 കി.മീ ഉയരത്തിലുള്ള വിനോദസഞ്ചാര ഓഫീസ് വരെ ജീപ്പ് ലഭിക്കും.ഗുഹകളിൽ എത്താൻ ഇവിടെ നിന്ന് 200 മീറ്ററോളം മല കയറണം.ഗുഹകൾക്കും മുകളിൽ 100 മീറ്റർ ഉയരത്തിൽ നിന്ന് കേരളം,കർണാടകം,തമിഴ്‌നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാട്ടിലൂടെയുള്ള ദൃശ്യങ്ങൾ കാണാം.
എത്തുവാനുള്ള വഴി
ഏറ്റവും അടുത്തുള്ള പട്ടണം സുൽത്താൻ ബത്തേരി ആണ്- 12 km
അടുത്തുള്ള ചെറിയ പട്ടണം അമ്പലവയൽ- 4 km
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- കോഴിക്കോട്- 100 km
ഏറ്റവും അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം,കരിപ്പൂർ 114 Km