ബോൾഗാട്ടി പാലസ്

കൊച്ചിയില്‍നിന്നും ഏറെ അകലെയല്ലാതെ മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്. ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്.1744-ൽ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരമെന്നതിലുപരി മനോഹരമായ ഒരു ഹെറിറ്റേജ് ബില്‍ഡിംഗിന്റെ കാഴ്ചയാണ് ബോള്‍ഗാട്ടി പാലസ്.ഡച്ച് മലബാറിലെ കമ്മാന്‍ഡറായിരുന്നു തുടക്കകാലത്ത് ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞിരുന്നത്.1909 ല്‍ ബ്രിട്ടീഷുകാര്‍ക്ക് ഡച്ചുകാര്‍ ഈ കൊട്ടാരം വായകയ്ക്ക് നല്‍കി.സ്വാതന്ത്രാനന്തരം ബോള്‍ഗാട്ടി പാലസ് ഇന്ത്യന്‍ സര്‍ക്കാരിലേക്ക് ചേരുകയായിരുന്നു.മനോഹരമായ കടല്‍ക്കാഴ്ചകള്‍ ലഭ്യമാകുന്ന തരത്തിലാണ് ബോള്‍ഗാട്ടി പാലസിന്റെ പൂന്തോട്ടങ്ങള്‍ പണിതിരിക്കുന്നത്.ഇന്ന് നഗരത്തിലെ പ്രശസ്തമായ റിസോര്‍ട്ട് ഹോട്ടലാണ് ബോള്‍ഗാട്ടി പാലസ്.കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഒരു ഹോട്ടലും ഗോള്‍ഫ് കോഴ്‌സും പ്രത്യേകമായ ഹണിമൂണ്‍ കോട്ടേജുകളും ഇവിടെയുണ്ട്.ആയുര്‍വേദ മസാജിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് വര്‍ഷം തോറും എത്തിേച്ചരുന്നത്.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 40 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- എറണാകുളം 5 km