പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥാനo
തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം,പാലപ്പിള്ളി-നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും,വൃക്ഷലതാദികളെയും ഇവിടെ കാണാം.50ല്‍ പരം വ്യത്യസ്തമായ ഓര്‍ക്കിടുകള്‍,എണ്ണമറ്റ ഔഷധ ചെടികള്‍,തേക്ക്,ഈട്ടി തുടങ്ങിയവ ഇവിടെയുണ്ട്.25 തരം സസ്തനികളെയും 100ല്‍ പരം പക്ഷികളെയും ഈ വനപ്രദേശത്ത് കണ്ടെത്താം.മ്ലാവ്,പുലി,കടുവ,കാട്ടുപൂച്ച,ആന,മലമ്പോത്ത്,വിവിധ തരം പാമ്പുകള്‍, ഓന്തുകള്‍ എന്നിവയും ഇവിടെ കാണാം.സമുദ്രനിരപ്പില്‍ നിന്നു 923 മീറ്റര്‍ ഉയരത്തിലുള്ള പൊന്‍മുടിയാണ് ഏറ്റവും ഉയരമുള്ള പ്രദേശം.ശരാശരി വാര്‍ഷിക മഴ 3000 മില്ലിമീറ്റര്‍.ടൂറിസ്റ്റുകള്‍ക്ക്് റസ്റ്റ്ഹൗസിലും പീച്ചി ഇന്‍ഫര്‍മേഷന്‍ സെന്ററിലും താമസസൗകര്യം ലഭ്യമാണ്.
എത്തിച്ചേരാനുള്ള വഴി
റോഡുമാര്‍ഗ്ഗം- തൃശ്ശൂരില്‍ നിന്ന് പീച്ചിക്ക് നേരിട്ട് ബസ് ലഭിക്കും.
അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 98 km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- തൃശ്ശൂര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്)
തിരുവനന്തപുരം 696 014
ടെലി ഫാക്‌സ് + 91 471 2322217
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
പീച്ചി വൈല്‍ഡ് ലൈഫ് സാങ്ച്വറി, പീച്ചി (P.O)
ത്യശ്ശൂര്‍ ജില്ല
ഫോണ്‍ + 91 487 2282017