പാലക്കാട്ടുനിന്നും 15 കിലോമീറ്റർ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി .വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച്ച മനോഹരമാണ്.ധോണിയുടെ വടക്കേ അതിർത്തി പശ്ചിമഘട്ടമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്.പ്രശസ്തമായ ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രവും ശിവക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്ട്രക്കിങ്ങിന് പറ്റിയ സ്ഥലമാണിത്.വനത്തിനുള്ളിലൂടെയാണ് മലമുകളിലേക്കുള്ള വഴി,തീർത്തും വ്യത്യസ്‌തമായ ഒരു അനുഭവം തന്നെയാണ് ഈ മലകയറ്റം.മഴക്കാലം കഴിഞ്ഞ് ഉടനെയുള്ള സമയം(സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ )ഒക്കെയാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ സമയം.1857 ൽ ബ്രിട്ടീഷുകാർ പണിത കവരക്കുന്നു ബംഗ്ലാവിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം.ധോണി വെള്ളച്ചാട്ടം കാണാൻ പോകുമ്പോൾ ഭക്ഷണവും വെള്ളമെല്ലാം കയ്യിൽ കരുതാൻ ഓർക്കണം.തീർത്തും ഗ്രാമപ്രദേശമായതു കൊണ്ടു തന്നെ കടകളെല്ലാം നന്നേ കുറവാണ്.