കേരളത്തിലെ ഏക തടാക ക്ഷേത്രം
കാസര്‍ഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം.കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്.തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു.അനന്തപദ്മനാഭന്‍ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.കടുശര്‍ക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്.മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തില്‍ സവിശേഷമായ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്.വളരെ ജനപ്രിയമാണ് ഈ മുതല. പണ്ട് മുതല്‍കെ ഈ തടാകത്തില്‍ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാര്‍ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട ‘ബബിയ’ നിരുപദ്രവകാരിയാണു.ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു’ബബിയ’യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എങ്ങനെ എത്താം
റെയില്‍വേ സ്റേഷന്‍ – കാസർഗോഡ് 14km
വിമാനത്താവളം- മംഗലാപുരം 56km , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 222km