ഏഴിമല

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് ഏഴിമല.കടൽനിരപ്പിന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു.ഒരു ചരിത്ര പുരാതനമായ സ്ഥലമായി ഏഴിമല കരുതപ്പെടുന്നു. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു കിടക്കുന്ന ഏഴിമല കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 38 കിലോമീറ്റർ വടക്കാണ്.ഒരു തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല 11-ആം നൂറ്റാണ്ടിലെ ചോള-ചേര രാജാക്കന്മാരുടെ പ്രധാന യുദ്ധക്കളമായിരുന്നു. ബുദ്ധൻ ഏഴിമല സന്ദർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ: പഴയങ്ങാടി – 6 KM അകലെ.
പയ്യന്നൂർ – 8KM.
അടുത്തുള്ള വിമാനത്താവളങ്ങൾ:
മംഗലാപുരം 125 KM അകലെ,
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് – 150 KM അകലെ.