കുതിര മാളിക കൊട്ടാരം

പുത്തൻ മാളിക കൊട്ടാരം / കുതിര മാളിക കൊട്ടാരം

തിരുവനന്തപുരത്തു കിഴക്കേകോട്ടയില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും അധികം ദൂരെയല്ലാതെയാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.കൗതുകമുണര്‍ത്തുന്ന പുരാവസ്തുക്കളുടെയും അപൂര്‍വ്വമായ പെയിന്റിംഗുകളുടെയും ശേഖരമുള്ള ഒരു കാഴ്ചബംഗ്ലാവു കൂടിയാണ് കുതിരമാളിക.ചാരുതയാര്‍ന്ന വാസ്തുശൈലിയില്‍ നിര്‍മ്മിതമായ ഈ ഇരുനിലസൗധത്തിനു മുന്നിലെ നവരാത്രിമണ്ഡപം സംഗീതകച്ചേരികള്‍ക്കുള്ള ഒരു സ്ഥിരം വേദിയാണ്.ആധുനിക ശബ്ദ ക്രമീകരണ സംവിധാനങ്ങള്‍ പ്രചാരത്തില്‍ വരുന്നതിനുമുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ മണ്ഡപത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിലേക്കായി മേല്‍ത്തട്ടില്‍ നിന്ന് കമഴ്ത്തി തൂക്കിയിട്ട നിലയില്‍ അന്‍പതു മണ്‍കുടങ്ങള്‍ കാണാവുന്നതാണ്.വേദിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ കുറ്റമറ്റ നിലയില്‍ സദസ്യര്‍ക്കു അനുഭവവേദ്യമാക്കുന്നത് ഇവയാണ്.കുതിരയുടെ ആകൃതിയില്‍ നിരനിരയായി തെക്കു ഭാഗത്തായി ഘടിപ്പിച്ചിട്ടുളള ശില്പങ്ങളുടെ സമുച്ചം കൊണ്ടാണ് ഈ പേര് നല്‍കിയത്.എല്ലാ വർഷവും ജനുവരി 6 മുതൽ 12 വരെയാണ് ഇത് നടക്കുന്നത്.ഇതിൽ പല പ്രശസ്തരായ കർണ്ണാടക,ഹിന്ദുസ്ഥാനി സംഗീത വിദ്വാന്മാർ പങ്കെടുക്കാറുണ്ട്.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 6 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- തിരുവനന്തപുരം 1 km