കാലത്തിന് കീഴടങ്ങാത്ത നിലമ്പൂര്‍ കോവിലകം
കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതിചെയ്യുന്ന കോവിലകമാണ് നിലമ്പൂർ കോവിലകം.കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്.നെടിയിരുപ്പ് സ്വരൂപത്തിൽനിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു നിലമ്പൂർ കോവിലകം.നിലമ്പൂർ കോവിലകം ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടാണ് നിലമ്പൂർ പാട്ട്. നിലമ്പൂരിൽ വർഷം തോറും നടന്നുവരുന്ന ഒരു ഉത്സവമാണ് നിലമ്പൂർ പാട്ടുത്സവം.നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ് പാട്ടുത്സവം നടക്കാറുള്ളത്.നിലമ്പൂർ പാട്ട് എന്ന പേരിലാണ് ഇത് കൂടുതൽ പ്രശസ്തമായിട്ടുള്ളത്.ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് നഗര സഭ ഇത്തരമൊരു പരിപാടി നടത്താറുള്ളത്.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 26 km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- നിലമ്പൂർ