മാലിപ്പുറം അക്വാ ടൂറിസം സെന്റർ

അവധിക്കാലത്ത് ചൂണ്ടയിടാന്‍ പോകാം

മത്സ്യഫെഡ് എന്ന ചുരുക്കപേരിലറിയപ്പെടുന്ന എറണാകുളം ജില്ലയിലെ അക്വാ ടൂറിസം സെന്റർ ആണ് മാലിപ്പുറം.കുടുംബവുമൊത്ത് പിക്‌നിക്കിനും മറ്റും പോകാന്‍ പറ്റിയ സ്ഥലമാണ് മാലിപ്പുറം.തലയെടുപ്പോടെ നില്‍ക്കുന്ന തെങ്ങുകള്‍ തണല്‍ വിരിക്കുന്ന പാടവരമ്പത്തുനിന്നും ചൂണ്ടയിടാം, തുള്ളിക്കളിക്കുന്ന മീന്‍ കൂട്ടങ്ങളെ തൊട്ടരികില്‍ കാണാം,പെഡല്‍ ബോട്ടിലും സ്പീഡ് ബോട്ടിലും സവാരിചെയ്യാം.ക്ഷീണിച്ചാല്‍ തെങ്ങോട് തെങ്ങ് കൂട്ടികെട്ടിയ വല ഊഞ്ഞാലില്‍ കിടന്ന്് അല്‍പം മയങ്ങാം,ചെറിയ ഹട്ടുകളിലും വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്.ഇവിടുത്തെ പ്രധാന പ്രേവർത്തനങ്ങൾ വാക് വേ,ബോട്ടിംഗ്,മത്സ്യ ബന്ധനം തുടങ്ങിയവയാണ്.പ്രകൃതി ഭംഗി ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്കുമെല്ലാം പറ്റിയ സ്ഥലം,കൂടാതെ വെഡിങ്ങ് വീഡിയോകൾക്കും ഇവിടെ തിരക്ക്‌ ഏറുന്നു.

200 രൂപ മുടക്കിയാല്‍ മീന്‍ കറിയും, മീന്‍ഫ്രൈയും, ചെമ്മീന്‍ അച്ചാറും പച്ചക്കറികളും ഉള്‍പെടെ വനിതകള്‍ ഒരുക്കുന്ന നല്ലൊരു ഉച്ചയൂണും ലഭിക്കും. ഫാമില്‍തന്നെ സ്വയം സഹായസംഘത്തിലെ വനിതകള്‍ നടത്തുന്ന ഹോട്ടലിലാണ് ഈ ഭക്ഷണം ഒരുക്കുന്നത്. ഉച്ചഭക്ഷണത്തിനൊപ്പം ഐസ്‌ക്രീം, സോഫ്റ്റ് ഡ്രിങ്ക്‌സും കൂടാതെ പെഡല്‍ബോട്ടിങും ഉള്‍പെടും. നാലു മുതല്‍ 12 വയസുവരെയുള്ളവര്‍ക്ക് 100 രൂപയാണ് ഈടാക്കുന്നത്. യന്ത്രബോട്ടിന് ഒരു റൗണ്ട് എടുത്തുവരാന്‍ 100 രൂപ ചാര്‍ജുണ്ട്.

പ്രവർത്തന സമയം – 10 am – 6 pm.