പാലക്കയം തട്ട് കണ്ണൂരിന്റെ മൊഞ്ചത്തി
കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോടുകൂടി ആസ്വദിക്കണമെങ്കിൽ പാലക്കയം തട്ടിലേക്ക് പോയേ തീരൂ.വിനോദ സഞ്ചാരകേന്ദ്രത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഈ മലമുകള്‍ ഇന്ന് അവഗണനയുടെ തട്ടിലാണ്.ഇവിടത്തെ ഏറ്റവും വലിയ പ്രത്യകത കുത്തനെ യുള്ളകയറ്റവും അതിമനോഹരമായ പ്രകൃതിയുമാണ്.പാറ ക്കെട്ടുകൾക്കു മുകളിൽ പോയി നിന്നാൽ പച്ചപ്പരവതാനി തട്ടു തട്ടുകളായ് മഞ്ഞിൽവിരിച്ചിട്ടിരിക്കുന്നതു കാണാം.ഇവിടത്തെ മറ്റൊരു ആകർഷണം അസ്തമയസൂര്യന്റ ശോഭയാണ്. സൂര്യാസ്തമയം അതിന്റെ പരമോന്നതഭംഗിയിൽ ആസ്വദിക്കാൻ കഴിയും.സൂര്യൻ കൈക്കുമ്പിളിൽ വന്നസ്തമിക്കുന്ന പ്രതീതി.
എത്തിച്ചേരുവാനുള്ള വഴി
തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങോട്, ചപ്പാരപ്പടവ് വഴി നടുവിൽ എത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ടലം എന്ന സ്ഥലത്തുനിന്നും 5 കിമി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ. പലരും ജീപ് സർവീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരുവിധം എല്ലാ ഇടത്തരം-ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും.
അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 93km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- കണ്ണൂർ