സൂചിപ്പാറ വെള്ളച്ചാട്ടം

വിനോദസഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി സൂചിപ്പാറ

കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം പൊതുവെ സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും അറിയപ്പെടുന്നു.നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്.കല്‍പ്പറ്റയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി മേപ്പാടിയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.ഇവിടെ ഏറുമാടങ്ങളിൽ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്.പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.നൂറു മുതല്‍ 200 അടിവരെ ഉയരത്തില്‍ നിന്നു പതിക്കുന്ന വെള്ളം മനോഹരമായ കാഴ്ചയാണ്.മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും(വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തിൽ ചെറിയ കുട്ടികൾക്കു പോലും നീന്താം.വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ മനോഹരമാണ്.200 മീറ്ററിലധികം ഉയരമുളള സൂചിപ്പാറ സാഹസിക മലകയറ്റക്കാര്‍ക്കു പ്രിയങ്കരമാണ്.ഫോട്ടോഗ്രഫി പ്രിയരുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്.

എത്തിച്ചേരുവാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോഴിക്കോട് 71km