തേക്കടിയില്‍ നിന്നും പതിനാല് കിലോമീറെര്‍ വനത്തില്‍ കുടി സഞ്ചരിച്ചാല്‍ മംഗളാദേവിയില്‍ എത്താം.സഞ്ചാരികള്‍ക്ക് വളരെ കൌതുകം ജനിപ്പിക്കുന്ന അല്‍പം സാഹസികത്തോടെ ഒരു മല കയറ്റം .പെരിയാര്‍ ടൈഗേര്‍ റിസര്‍വിനകത്തു കേരള തമിഴ് നാട് അതിര്‍ത്തിയിലാണ് പുരാതനമായ ഈ ക്ഷേത്രം.ദുര്‍ഘടമായ കാനന പാത,ചുറ്റും പച്ചപ്പ്,കുളിര്‍കാറ്റ്,പക്ഷികളുടെ സംഗീതം,വാച്ച് ടവെര്‍ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ ഇത് അനുഭവിച്ചു തന്നെ അറിയണം.മംഗളാ ദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിരമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഉല്‍സവം.കനത്ത സുരക്ഷാ സംവിധാനത്തിനുകീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം.നേരം ഇരുളുംമുമ്പ് സഞ്ചാരികള്‍ മലയിറങ്ങണം.മംഗളാ ദേവി ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴുതിപ്പോയ നാളുകളിലാണ് മലമ്പാതകള്‍ എന്നേക്കുമായി അടച്ചിട്ടത്.ഒടുവില്‍ ഇരു സംസ്ഥാനങ്ങളിലെയും വിശ്വാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയുടെ വര്‍ഷത്തിലൊരിക്കല്‍ ചിത്രാ പൗര്‍ണ്ണമി ഉല്‍സവദിനത്തില്‍മാത്രം ഒരു പകല്‍ നീളുന്ന ആഘോഷങ്ങള്‍ക്കായി കാട്ടുപാതകള്‍ തുറക്കപ്പെട്ടു.
ജീപ്പ് സവാരി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.കുമിളി ബസ്സ് സ്റ്റാന്ടില്‍ മംഗളാദേവി ജീപ്പ് കൌണ്ടര്‍ ഉണ്ട് അവിടെ നിന്നും ജീപ്പില്‍ സഞ്ചരിക്കാം.സ്വന്തമായി ജീപ്പ് കൊണ്ടുവരുന്നവര്‍ക്ക് അതുമായി പോകാം എങ്കിലും വനമേഖലയിലും ദുര്‍ഘട പാതകളിലും ഡ്രൈവ് നടത്തിയിട്ടുള്ള പരിചയ സമ്പന്നര്‍ ആവണം ഡ്രൈവര്‍ കാല്‍ നാട യാത്ര അനുവദിചിട്ടുണ്ട്.
സമയം രാവിലെ 6 മുതല്‍ വൈകിട്ട് 3 മണിവരെയാണ് മല കയറാന്‍ ഉള്ള സമയം
എങ്ങനെ എത്താം
എയര്‍പോര്‍ട്ട്- നെടുമ്പാശ്ശേരി 165 km,മധുര 199 km
റെയില്‍വേ സ്റ്റേഷന്‍- കോട്ടയം 110 km,ഏറണാകുളം 155 km,മധുര 200 km
സമീപ വിനോദ കേന്ദ്രങ്ങള്‍
തേക്കടി – 4 kms
വാഗമണ്‍ – 30 kms
പരുന്തുമ്പാറ – 32kms
പാഞ്ചാലിമേട് – 40km
ഇടുക്കി – 60kms
മുന്നാര്‍ – 100 kms
ഗുടല്ലുര്‍ മുന്തിരി തോട്ടം – 22kms
ചെല്ലാര്‍കോയില്‍ – 16 kms