തേക്കടി സഞ്ചാരികളെ മാടിവിളിക്കുന്നു
ഇടുക്കി ജില്ലയില്‍ പെരിയാര്‍ ടൈഗേര്‍ റിസേര്‍വിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്.പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി ആണ്.ഇതിൽ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്.തമിഴ്നാട് അതിര്‍ത്തിയിലുള്ള പെരിയാര്‍ തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയപ്പോള്‍ രൂപപ്പെട്ടതാണ്.തേക്കടിയിലെ മുഖ്യ ആകര്‍ഷണമാണ് ഇതിലൂടെയുള്ള ബോട്ടിങ്ങ്.തടാകത്തിലുടനീളം ഉയര്‍ന്നു നില്‍ക്കുന്ന മരക്കുറ്റികള്‍ തേക്കടിയുടെ ടിപിക്കല്‍ കാഴ്ചയാണ്.മുന്‍പുണ്ടായിരുന്ന സ്വാഭാവിക വനത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്.ഇവയില്‍ ഇപ്പോളും വളര്‍ന്നു കൊണ്ടിരിക്കുന്ന പൊടിപ്പുകള്‍ ഉള്ള ചില്ലകളോട് കൂടിയവയും ഉണ്ട്.തേക്കടിയിലെ മുഖ്യ ആകര്‍ഷണമായ’സ്നൈക്ക് ബേര്‍ഡ്സ്'(ചേരക്കോഴി)പുലര്‍കാല വേളകളില്‍ ഈ മരക്കുറ്റികളില്‍ ഇരിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്.
ആന,കടുവ,കാട്ടുപന്നി,കരിംകുരങ്ങ്,കാട്ടുപോത്ത്,കുരങ്ങ്,പുള്ളിപ്പുലി,പുള്ളിമാൻ, കരടി തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു.വിവിധതരത്തിലുള്ള പക്ഷികളൂം ഇവിടത്തെ പ്രധാന കാഴ്ചയാണ്.പെരിയാര്‍ തടാകത്തിലും സമീപ ജലാശയങ്ങളിലും വ്യത്യസ്തമായ മത്സ്യ സമ്പത്തുണ്ട്.തടാകത്തിലെ ഏക സസ്തനിയായ നിര്‍നായെയും ഇടയ്ക്കിടെ കാണാം.ഏകദേശം 1965 പുഷ്പിക്കുന്ന സസ്യങ്ങള്‍ ഇവിടെയുണ്ട്. പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട 171 ചെടികളും 143 തരം ഓര്‍ക്കിടുകളും വന ഭംഗി കുട്ടുന്നു.സെപ്റ്റംബര് മുതൽ മെയ് വരെ ഉള്ള മാസങ്ങൾ ആണ് തേക്കടി സന്ദർശിക്കുവാൻ അനുയോജ്യം.
എങ്ങനെ എത്താം
എയര്‍പോര്‍ട്ട്- മധുര 140 km,നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 150 km
റെയില്‍വേ സ്റ്റേഷന്‍- കോട്ടയം 110 km
സമീപ വിനോദ കേന്ദ്രങ്ങള്‍
അരുവികുഴി -14 km
ഗവി -35 km
മുന്നാര്‍ -102 km
ഇടുക്കി -60
കാല്‍വരിമൌണ്ട് -46 km
ഗുടല്ലൂര്‍ മുന്തിരി തോപ്പ് -15 km
പീര്‍മേട് -30 km
പരുന്തുംപറ -28 km
രാമകല്മേട് -45 km
വാഗമണ്‍ -30 km