കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസൽ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്നു. വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാൽവ് സ്ഥാപിച്ചിട്ടുണ്ട്.ഡാമിന്റെ ആകർഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടിൽ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്.
എത്തിച്ചേരാനുള്ള വഴി
റെയിൽവേ സ്റ്റേഷൻ- അങ്കമാലി,ആലുവ 109 km
വിമാനത്താവളം- നെടുമ്പാശേരി 108 km