വന്യസൗന്ദര്യവുമായി മീൻമുട്ടി വെള്ളച്ചാട്ടം
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം.കൽപറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.മഴക്കാലത്ത് ആർത്തലച്ചും പാറക്കൂട്ടത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.ശ്രീനാരാണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടും ഈ പ്രദേശത്തിനും വെള്ളച്ചാട്ടത്തിനും ചരിത്ര പ്രാധാന്യവുമുണ്ട്.ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു.ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം.മീന്മുട്ടി,സൂചിപ്പാറ വെള്ളച്ചാട്ടം,കാന്തപ്പാറ വെള്ളച്ചാട്ടം എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു.മീനുകള്‍ക്ക് തുടര്‍ന്നു നീന്താന്‍ കഴിയാത്ത ഇടം എന്നാണ് മീന്‍മുട്ടി എന്ന വാക്കിനര്‍ത്ഥം എന്ന് പറയപ്പെടുന്നു.മൂന്ന് തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മീന്‍മുട്ടി ഫാള്‍സ് പതിക്കുന്നത്.കല്‍പ്പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ അകലത്തിലാണ് മീന്‍മുട്ടി ഫാള്‍സ്.പ്രൊഫഷണലായ ഗൈഡുകളുടെ സഹായമുണ്ട് ഇവിടെയെങ്ങും.പരിചയമില്ലാത്ത സഞ്ചാരികള്‍ ഗൈഡുകളെ ആശ്രയിക്കുന്നതാണ് നല്ലത്.നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം.
എത്തിച്ചേരുവാനുള്ള വഴി
കൽപറ്റ-ഊട്ടി റോഡിൽ ബസ്സ് ഇറങ്ങി 2 കിലോമീറ്റർ നടന്നാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ എത്താം.
അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് 97km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 107km