ബേക്കല്‍ ബീച്ച്

ഒന്ന് വടക്കോട്ട് നോക്കിയാലോ

ശിവപ്പ നായക എ.ഡി 1650 ല്‍ നിര്‍മ്മിച്ച കോട്ടയാണ് ബേക്കല്‍ എന്ന് ചരിത്രം.കേരളത്തിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണിത്.കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്ര താളുകളില്‍ ഇടം പിടിച്ച അതിമനോഹരമായ ഈ കോട്ട കാണാതെ പോയാല്‍ അത് ഒരു ചരിത്ര മണ്ടത്തരം ആകും.കാസര്‍ഗോഡ്‌ നിന്നും 16 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ ടിപ്പുസുല്‍ത്താന്‍ കീഴടക്കിയ കോട്ട നമ്മുടെ മുന്‍പില്‍ കീഴടങ്ങും.

ബേക്കല്‍ ബീച്ച്

അടുത്തുള്ള മനോഹരമായ കടല്‍ തീരം .ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് സഞ്ചാരികള്‍ക്ക് പറ്റിയ സമയം .കാസര്‍ഗോഡ്‌ നിന്നും പതിനഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താം.

വലിയ പറമ്പ് ദ്വീപ്

ഒന്‍പതു ചെറിയ ദ്വീപുകള്‍ ചേര്‍ന്നതാണിത്.ഹണിമൂണ്‍ ട്രിപ്പ്കള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും ഇതൊരു അത്ഭുതം തന്നെയാണ്.കാസര്‍ഗോഡ്‌ നിന്നും 60 കിലോമീറ്ററും കണ്ണൂരില്‍ നിന്ന് 37 കിലോമീറ്ററും സഞ്ചരിച്ചാല്‍ ദ്വീപിന് വലം വെയ്ക്കാം.ഒട്ടക സവാരി കുതിര സവാരി തുടങ്ങിയവയും കുട്ടികള്‍ക്കുള്ള പാര്‍ക്കും ആകര്‍ഷണങ്ങളില്‍ ചിലത്.

റാണിപുരം ഹില്‍ സ്റ്റേഷന്‍

കര്‍ണാടകയിലെ കുര്‍ഗു മലനിരകളില്‍ വരെ വ്യപിച്ചു കിടക്കുന്ന തെക്കേ ഇന്ത്യയിലെ പ്രധാന മലനിരയാണ് റാണിപുരം.അല്‍പം സാഹസിക പ്രേമികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും കാഴ്ചയുടെ വിരിന്നോരുക്കും ഈ പച്ചപണിഞ്ഞ മലനിരകള്‍.സമുദ്ര നിരപ്പില്‍ നിന്നും 780 മീറ്റര്‍ ഉയരെയാണ് ഈ’മടതുമല’ഹരിത വനം,മഴക്കാട്,പുല്‍ പ്രദേശം തുടങ്ങി വിവിധ പദവികല്‍ ഉള്ള ഇവിടെ വിവിധ തരത്തില്‍ ഉള്ള പക്ഷി മൃഗാദികള്‍ സ്വര്യവിഹാരം നടത്തുന്നു.

നീലേശ്വരം

തേജസ്വാനി,നീലേശ്വരം എന്നി നദികള്‍ക്കു ഇടയില്‍ ആണ് ‘നീല കണ്ട ഇശ്വരന്‍’ എന്നറിയപെട്ടിരുന്ന നീലേശ്വരം.ബാക്ക് വാട്ടര്‍ ടുറിസമാണ് പ്രധാനമായും ഉള്ളത് ഹൌസ് ബോട്ട് മുഖ്യ ആകര്‍ഷണം.2000 ല്‍ തേജസ്വാനിയെയും നീലേശ്വരത്തെയും ബന്ധിപ്പിക്കുന്നതിനു 400 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച നടപ്പാലം കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ്.20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാസര്‍ഗോഡ്‌ എത്താം.ട്രക്കിംഗ് തന്നെയാണ് മുഖ്യ ആകര്‍ഷണം.മലനിരകളില്‍ നിന്നും ബേക്കല്‍ കോട്ട ഉള്‍പെടെ നിരവതി വിദുര കാഴ്ചകള്‍ മനം നിറയ്ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.NH 17 ല്‍ കാഞ്ഞങ്ങാട് -പനതൂര്‍ റുട്ടില്‍നിന്നും തിരിഞ്ഞു പനത്തടി എന്നാ സ്ഥലത്ത് എത്തുക ഇവിടെ നിന്നും 10 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മല കയറാം.ജീപ്പ് യാത്ര ആയിരിക്കും ഇവിടെ നിന്നും നല്ലത്.48 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട് അടുത്ത റെയില്‍വേ സ്റ്റേഷന്‍,കാസര്‍ഗോഡ് 85 കിലോമീറ്ററും കണ്ണൂരില്‍ നിന്നും 120 കിലോമീറ്ററും സഞ്ചരിച്ചാല്‍ റാണി യുടെ അടുത്ത് എത്താം.ആകാശ യാത്ര ചെയ്യുന്നവര്‍ക്ക് മംഗലപുരം 150 കിലോമീറ്ററും കരിപ്പൂര്‍ 220 കിലോമീറ്ററും അകലം.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- മാംഗളൂർ അന്താരാഷ്ട്രവിമാ‍നത്താവളം 67kms
അടുത്തുള്ള റെയിവേ സ്‌റ്റേഷന്‍- കാസര്‍ഗോഡ്‌