നിലമ്പൂരിന്‍െറ തേക്ക് പെരുമയുടെ ചരിത്രം
വ്യത്യസ്തമായ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മലപ്പുറം ജില്ലയില്‍ ഇത്തരത്തിലുള്ള ഒരു കേന്ദ്രമാണ് ജില്ലയുടെ മലയോര മേഖലയായ നിലമ്പൂരിലുള്ള തേക്ക്.മ്യൂസിയംനിലമ്പൂരിന്‍െറ തേക്ക് പെരുമയുടെ ചരിത്രം സന്ദര്‍ശകന് പകര്‍ന്നു നല്‍കുന്ന തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നത്.കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1995ല്‍ നിര്‍മിച്ച ഈ മ്യൂസിയം തേക്ക് മരത്തെ കുറിച്ച് അറിയേണ്ടതെല്ലാം സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്നു. കേരളത്തിലെ ഏക തേക്ക് മ്യൂസിയവും ഇതാണ്.പഴക്കം ചെന്ന ഭീമന്‍ തേക്കുമരത്തിന്‍െറ വേരാണ് മ്യൂസിയം ഒരുക്കിയിരിക്കുന്ന ഇരുനില കെട്ടിടത്തിന് മുന്നില്‍ സന്ദര്‍ശകനെ സ്വാഗതം ചെയ്യുന്നത്.പറമ്പിക്കുളം വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന തേക്കായ കണ്ണിമാറാ തേക്കിന്‍െറ മാതൃക,കനോലി പ്ളോട്ടില്‍ നിന്നുള്ള ഭീമാകാരമായ തേക്ക് മരം,കൊണ്ടുണ്ടാക്കിയ ഉരുവിന്‍െറ മാതൃക എന്നിവ സന്ദര്‍ശകന് അല്‍ഭുതം പകരുന്നതാകും.480 വര്‍ഷത്തോളം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ഭീമന്‍ തേക്കുമരത്തിന്‍െറ കുറ്റിയാണ് മറ്റൊരു ആകര്‍ഷണം.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം,ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്.കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാംതിങ്കളാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4.30 വരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.
നിലമ്പൂരിലെ പ്രധാന ആകർഷണങ്ങൾ
ആഡ്യൻ പാറ വെള്ളച്ചാട്ടം
വാളംതോട് വെള്ളച്ചാട്ടം
ഇളമ്പാല മലകൾ
കനോലി പ്ലോട്ട്
കരുവാരക്കുണ്ട്
അരുവാക്കോട്
നെടുങ്കയം
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 36 km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- നിലമ്പൂർ 3 km