ദേശാടനക്കിളികളെയും കാത്ത് കടലുണ്ടി പക്ഷിസങ്കേതം
മലപ്പുറം ജില്ലയില്‍ കോഴിക്കോടു നിന്ന് 19 കിലോമീറ്ററും ബേപ്പൂര്‍ തുറമുഖത്തു നിന്ന് 7 കിലോമീറ്ററും അകലെയാണ് കടലുണ്ടി പക്ഷിസങ്കേതം.കടലുണ്ടിപുഴ അറബിക്കടലുമായി ചേരുന്നിടത്ത് ഒരു കൂട്ടം ചെറുദ്വീപുകളിലായി പരന്നുകിടക്കുകയാണ് കടലുണ്ടി പക്ഷിസങ്കേതം.ഈ പ്രദേശത്തെ നാട്ടുകാര്‍ കടലുണ്ടി നഗരം എന്നു വിളിക്കുന്നു.നൂറോളം തദ്ദേശീയ പക്ഷിവര്‍ഗ്ഗങ്ങളും 60ല്‍ പരം ഇനത്തില്‍ പെട്ട ദേശാടനക്കിളികളും ഇവിടെ കൂടുകൂട്ടുന്നു.സമുദ്രനിരപ്പില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തിലുള്ള ഒരു കുന്ന് പക്ഷിസങ്കേതത്തിനു സമീപമുണ്ട്. ഇവിടെനിന്നാല്‍ അഴിമുഖം കാണാം. വ്യത്യസ്തയിനം മത്സ്യഇനങ്ങള്‍ക്കും ഞണ്ടിനും പ്രശസ്തമാണ് കടലുണ്ടി.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 23 km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- കോഴിക്കോട് 19 km