പാപനാശം ബീച്ച്

വര്‍ക്കല ……..പാപനാശിനിയിലേയ്ക്ക് ഒരു സഞ്ചാരം

പാപനാശം ബീച്ച് അഥവാ വര്‍ക്കല ബീച്ച്.കുന്നുകളോട് ചേര്‍ന്ന കടല്‍തീരം അതാണ് വര്‍ക്കലയുടെ സൗന്ദര്യം.കോവളം പോലെ തന്നെ ഈ കടല്ത്തീരം വേനല്‍ക്കാലങ്ങളില്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണ്.കുന്നുകളില്‍ നിന്നു നോക്കിയാല്‍ വര്‍ക്കലതീരത്തിന്റെ വശ്യ സൗന്ദര്യം മതിയാവോളം ആസ്വദിക്കാം.സുപ്രസിദ്ധമായ ജനാര്‍ദ്ദന സ്വാമി ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.2000 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ത്യയിലെ പ്രധാന വൈഷ്ണവ പ്രതിഷ്ഠകളില്‍ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഇത്.’ദക്ഷിണ കാശി’ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.’ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന് കേരള ജനതയ്ക്ക് സന്ദേശമേകിയ നവോഥാന നായകന്‍ ശ്രീ നാരായണഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി മഠം സ്ഥിതി ചെയ്യുന്നതും മനോഹരമായ വര്‍ക്കലയില്‍.തിരുവനന്തപുരം ജില്ലയില്‍ നിന്ന് 50 കി.മി വടക്ക് പടിഞ്ഞാറും കൊല്ലം ജില്ലയില്‍ നിന്ന് 37 കി.മി തെക്ക് പടിഞ്ഞാറുമാണ് വര്‍ക്കല സ്ഥിതി ചെയ്യുന്നത്.

ആകര്‍ഷണം

മനോഹരമായ ബീച് തന്നെ
ജനാര്‍ദ്ദന സ്വാമി ക്ഷേത്രം
ശിവഗിരി മഠം
ശാരദാ മഠം
കുന്നുകള്‍

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം 55km
അടുത്തുള്ള റെയിവേ സ്‌റ്റേഷന്‍- വര്‍ക്കല 3km
അടുത്തുള്ള ബസ് സ്റ്റാന്റ്- വര്‍ക്കല, ശിവഗിരി 15 മിനിറ്റ്