കോവളം ബീച്ച്

കോവളത്തൊരു സണ്‍ ബാത്തിംഗ്

അന്താരാഷ്ട്രതലത്തില്‍ കീര്‍ത്തി കേട്ട ഇന്ത്യയിലെ പ്രധാന ബീച്ച് ആണ് കോവളം .വിദേശത്തുനിന്നും സ്വദേശത്തു നിന്നും ദിനം പ്രധി അനവധി സഞ്ചാരികള്‍ ആണ് കോവളത്ത് എത്തുന്നത്‌ .സ്പീഡ് ബോട്ട് റൈസിംഗ് ഉള്‍പെടെ കടലിന്‍റെ സുന്ദര്യം നുകരുവാന്‍ നിരവധി സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.കേര വൃക്ഷങ്ങള്‍ ചുറ്റും തിങ്ങി നിറഞ്ഞു പാറകെട്ടുകളാല്‍ ചുറ്റപെട്ട മനോഹരമായ കടല്‍ തീരം സഞ്ചാരികളെ മാടി വിളിക്കുന്നു.

ലൈറ്റ് ഹൌസ് ബീച്ച് : ബീച്ചില്‍ പാറ കെട്ടിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രം പറയുന്ന ലൈറ്റ് ഹൌസ് മുഖ്യ ആകര്‍ഷണം .സ്വദേശികള്‍ കുടുതല്‍ സമയം ചിലവഴിക്കുന്ന പ്രധാന ബീച്ച് ആണിത്.

ഹവ്വ ബീച്ച് : ടോപ്‌ ലെസ്സ് ബീച്ച് എന്നറിയപെടുന്നതാണിത് വിദേശികള്‍ സണ്‍ ബാത്തിംഗ് നടത്തുകയും മറ്റും ചെയ്യുന്നു ഇ ബീച്ച് ഏറ്റവും കുടുതല്‍ വിദേശികളെ ആകര്‍ഷിക്കുന്നു.

സമുദ്ര ബീച്ച്:

1920 കളുടെ അവസാനം മഹാറാണി സേതു ലക്ഷ്മി ഭായി കോവളത്ത് ബീച്ചിനു സമിപം അവധികാലം ചിലവഴിക്കാന്‍ Haylcon castle എന്നാ കൊട്ടാരം നിര്‍മിച്ചു.പിന്നിട് വന്ന തിരുവതാംകൂര്‍ ഭരണാധികാരികള്‍ തങ്ങളുടെ അവധികാലം ചിലവഴിക്കുവാനും അഥിതികളെ സ്വീകരിക്കുന്നതിനും കോവളം തിരഞ്ഞെടുത്തു.1930 കളുടെ അവസാനത്തോടെ യുറോപ്യന്‍ സഞ്ചാരികളും മറ്റും കോവളത്ത് എത്തിത്തുടങ്ങി.സ്വതന്ത്ര ഭാരതത്തില്‍ ടുറിസം മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ ഒന്നായി മാറിയതോടെ കോവളം മുഖ്യ ധാരയില്‍ എത്തി.ഇന്ന് കേരളത്തെ ഏഷ്യയിലെ മുന്നാമത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കിയതില്‍ കോവളത്തിന്‍റെ പങ്കു വളരെ വലുതാണ്.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 10kms
അടുത്തുള്ള റെയിവേ സ്‌റ്റേഷന്‍- തിരുവനന്തപുരം 16 kms
അടുത്തുള്ള ബസ് സ്റ്റാന്റ്- തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും.കിഴക്കേക്കോട്ട ബസ് സ്റ്റാൻറ് കോവളത്തിന് 14 കിലോമീറ്റർ അകലെയാണ്.

സമീപ സ്ഥലങ്ങള്‍

പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം 50 kms
ശ്രീപത്മനാഭസ്വാമി ക്ഷേത്രം 15 kms
അഗസ്ത്യകൂടം 34 kms
കുതിര മാളിക 15 kms
പൊന്മുടി 61 kms
വിഴിഞ്ഞം 3 kms
വര്‍ക്കല 45 kms