പഴശ്ശി രാജാ മ്യൂസിയം

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയം ആർട്ട് ഗ്യാലറി സമുച്ചയമാണ് പഴശ്ശി രാജാ മ്യൂസിയം.നഗര ഹൃദയത്തിൽ നിന്നും അഞ്ച് കി.മീ അകലെ ഈസ്റ്റ് ഹില്ലിലാണ് കേരളീയ വാസ്തുശില്പ ശൈലിയിലുള്ള ഈ സംഗ്രഹാലയം.മനോഹരമായ ഒരു ഉദ്യാനവും പുൽത്തകിടിയുമുള്ള ശാന്ത സുന്ദരമായ പരിസരമാണിവിടം.ആർട് ഗ്യാലറിയിൽ രാജാരവി വർമ്മ, രാജരാജ വർമ്മ തുടങ്ങി പല പ്രശസ്ത ചിത്രകാരന്മാരുടേയും ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.മ്യൂസിയത്തിന്റെ ഭൂഗർഭ അറയിൽ ബ്രിട്ടീഷ് ഭരണകാലത്തെ തടവറ കാണാം.1975 ൽ ആരംഭിച്ച വി.കെ.കൃഷ്ണമേനോൻ മ്യൂസിയം പഴശ്ശി രാജാ മ്യൂസിയത്തിനു സമീപത്താണ്.

എത്തിച്ചേരുവാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 23km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോഴിക്കോട്