അരുവികുഴി വെള്ളച്ചാട്ടം

മലയോരം കാഴ്ചകൾ

കോട്ടയം,പട്ടണത്തില്‍ നിന്ന് അരുവിക്കുഴിയിലേക്ക് 18 കിലോമീറ്റര്‍ ദൂരമുണ്ട്.കുമരകത്തുനിന്ന് രണ്ടു കിലോമീറ്റര്‍ ചെമ്മണ്‍പാതയിലൂടെ യാത്ര ചെയ്താലേ ഇവിടെയെത്തിച്ചേരാനാകൂ.നൂറടി ഉയരത്തില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്കു പതിക്കുന്നത്.വെള്ളച്ചാട്ടത്തിനടുത്തായി റബ്ബര്‍തോട്ടങ്ങളും കാണാം.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അരുവിയും,വലിയൊരു കുഴിയും ആണ്,അരുവികുഴി വെള്ളച്ചാട്ടം.പുഴയുടെ വലിപ്പം കാണുബോള്‍ വെള്ളച്ചാട്ടം ചെറുതാവും എന്നു നാം കരുതും.വെള്ളച്ചാട്ടം കാണുബോള്‍ ആ ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലാവും.

എത്തിച്ചേരുവാനുള്ള വഴി

ഈരാറ്റുപേട്ട – ഭരണങ്ങാനം – പൈകാ – പള്ളിക്കത്തോട് 26km
അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 88km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോട്ടയം 19km