സെന്റ് ആഞ്ജലോ കോട്ട

സെന്റ് ആഞ്ജലോ കോട്ട/കണ്ണൂർ കോട്ട

കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഇന്ത്യയുടെ ആദ്യകാല പോര്‍ട്ടുഗീസ് വൈസ്രോയിയായിരുന്ന ഡോം ഫ്രാന്‍സിസ്‌കോ ഡി അല്‍മെയ്ഡ് 1505 ലാണ് സെന്റ് ആഞ്ചലോ കോട്ട നിര്‍മിച്ചത്.ശത്രുക്കളെ ചെറുക്കാനുള്ള ഉപാധിയായിട്ടാരുന്നു കോട്ടയുടെ നിര്‍മാണം. പിന്നീട് ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും അധീനതയിലായിരുന്നു ഈ കോട്ട.കോളനിവാഴ്ചക്കാലത്ത് ബ്രീട്ടീഷുകാരുടെ മലബാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു സെന്റ് ആഞ്ചലോ കോട്ട. ഇന്ത്യന്‍ പുരാവസ്തുവകുപ്പിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് സെന്റ് ആഞ്ചലോ കോട്ട. ചരിത്രവും മനോഹര ദൃശ്യങ്ങളും ഇഴചേര്‍ന്നുനില്‍ക്കുന്ന കണ്ണൂര്‍ കോട്ട കണ്ണൂരിലെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്.എല്ലാദിവസവും രാവിടെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഈ കോട്ടയില്‍ സന്ദര്‍ശനം നടത്താം.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 93 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കണ്ണൂർ 3 km