ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്
സ്ഥാനം കൊച്ചിയില്‍ നിന്ന് 58 കി.മീ കോതമംഗലത്തിന് വടക്കു കിഴക്ക് 13 കിലോ മീറ്റര്‍. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് തട്ടേക്കാട്.ഉഷ്ണമേഖലാ നിത്യഹരിത കാടുകളും ഇലപൊഴിക്കും കാടുകളും പുല്‍പ്രദേശങ്ങളുമെല്ലാം ചേര്‍ന്നതാണ് തട്ടേക്കാട്.ഇതിന്റെ അന്താരാഷ്ട്ര പ്രശസ്തിക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് വിഖ്യാത പക്ഷിശാസ്ത്രജ്ഞനായ ഡോ.സലിം അലിയോടാണ്.1930 കളില്‍ അദ്ദേഹം തിരുവിതാംകൂറിലെ പക്ഷികളെകുറിച്ചു നടത്തിയ സര്‍വെയിലാണ് തട്ടേക്കാടിലെ പക്ഷിവൈവിധ്യം വെളിപ്പെട്ടത്.അതൊരു പക്ഷിസങ്കേതമായി മാറണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.300ല്‍ പരം വ്യത്യസ്ത തരം പക്ഷികളാണ് ഇവിടെയുള്ളത്.പെരിയാര്‍ നദിയുടെ കൈവഴികള്‍ക്കിടയില്‍ ഉപദ്വീപുപോലെ 25 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് പക്ഷിസങ്കേതം.തേക്ക്,ഈട്ടി,മഹാഗണി തുടങ്ങിയ മരങ്ങള്‍ ഇവിടെ സമൃദ്ധിയായി വളരുന്നു.ഈ നിബിഡവനത്തില്‍ 28 തരം സസ്തനികളും 9 ഇനം ഉരഗങ്ങളും കാണപ്പെടുന്നു.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 44 km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- ആലുവ 48 km