വൈപ്പിൻ ദ്വീപ്

ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ.കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ.26 കിലോമീറ്റർ നീളവും.ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്.ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്,ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്.വൈപ്പിൻ നിന്നുള്ള മൂന്ന് പാലങ്ങൾ വൈപ്പിൻ ദ്വീപിനെ എറണാകുളവുമായി ബന്ധിപ്പിക്കുന്നു.ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് സ്ഥിരമായി ഗതാഗത ബോട്ടുകൾ ലഭിക്കും.2005-ൽ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ഒരു പാലം നിർമ്മിച്ച് ദ്വീപിനെ കരയുമായി ബന്ധിച്ചു.സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത ഗോശ്രീ പാലം എന്ന് അറിയപ്പെടുന്ന ഈ പാലം വൈപ്പിനെ കൂടാതെ മുളവുകാട്,വല്ലാർപാടം ദ്വീപുകളെയും ബന്ധിപ്പിക്കുന്നു.ഇന്ന് കൊച്ചി നഗരത്തിലെ അതിവേഗം വികസിക്കുന്ന ഒരു പ്രാന്തപ്രദേശമാണ് വൈപ്പിൻ.ആധുനിക ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ഇന്ന് വൈപ്പിനിൽ ലഭ്യമാണ്.ഒരുപാടു ചരിത്രം നിറഞ്ഞു നിൽക്കുന്ന ഒരു ദ്വീപാണിത്.600-വർഷം മുൻപ് രൂപം കൊണ്ടതാണ് ഈ ദ്വീപ്.

ആകര്‍ഷണങ്ങള്‍

വീരാൻപുഴ വൈപ്പിൻ ഭാഗത്ത് വേമ്പനാട് കായൽ വീരാൻപുഴ എന്നാണ് അറിയപ്പെടുന്നത്.
പള്ളിപ്പുറം കോട്ട
ചെറായി ബീച്ച്
ലൈറ്റ് ഹൗസ്

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 30 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- എറണാകുളം 24 km