കനകക്കുന്ന് കൊട്ടാരം

കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം

തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ കനകക്കുന്ന് കൊട്ടാരം നിരവധി മനോഹരമായ കാഴ്ചകളുടെ കേന്ദ്രമാണ്. നിരവധി പെയിന്റിംഗുകളും ചിത്രങ്ങളും ആകര്‍ഷകമായ വാസ്തുവിദ്യാ ചാതുരിയുടെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം.തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്താണ് കനകക്കുന്ന് കൊട്ടാരം നിര്‍മിക്കപ്പെട്ടത്.രാജകീയ പിരപാടികള്‍ക്കും ഉത്സവങ്ങള്‍ക്കുമുള്ള ഒരു സ്ഥിരം വേദിയായിരുന്നു അക്കാലത്ത് കനകക്കുന്ന് കൊട്ടാരം.നേപ്പിയര്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത് കനകക്കുന്ന് കൊട്ടാരത്തിനടുത്താണ്.സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള വേദിയായിട്ടാണ് കനകക്കുന്ന് കൊട്ടാരം ഇപ്പോള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്.

എങ്ങനെ എത്തി ചേരാം

റെയിൽവെ മാർഗ്ഗം- തിരുവനന്തപുരം 3km
വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 5km